സൈനികനെ ഭാര്യയും കാമുകനും സയനൈഡ് നൽകി കൊന്നു; നടുക്കും ക്രൂരത

crime-sained
SHARE

ഭാര്യയും കാമുകനും ചേർന്ന് സൈനികനായ ഭർത്താവിനെ സയനൈഡ് നൽകി കൊന്ന് വഴിയിൽ തള്ളി. പൂനെയിലാണ് സംഭവം. സഞ്ജയ് ബോസലയെന്ന 38കാരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യ ശീതൾ കാമുകൻ യോഗേഷ് കദവ്, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു. 

അഞ്ച് ദിവസം മുൻപാണ് സഞ്ജയിയുടെ മൃതദേഹം പൂനെ-ബംഗളൂരു ഹൈവേയിൽ കണ്ടെത്തിയത്. അസമിലാണ് സഞ്ജയ് സേവനമനുഷ്ടിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഭാര്യക്ക് യോഗേഷുമായി ബന്ധമുണ്ടെന്ന് സംശയം തോന്നുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ഇവർ സമ്മതിക്കുകയും ചെയ്തു.

ഇതേ തുടർന്ന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാൻ സഞ്ജയ് തീരുമാനിച്ചു. പെട്ടന്നുള്ള ഈ തീരുമാനം ശീതളിന് ഉൾക്കൊള്ളാനായില്ല. സഞ്ജയിയെ വകവരുത്തി കാമുകനൊപ്പം ജീവിക്കാൻ ഇവർ പദ്ധതിയിട്ടു. കാമുകനാണ് ശീതളിന് സയനൈഡ് എത്തിച്ചത് നൽകിയത്. ഇത് കലക്കിയ വെള്ളം ശീതൾ സഞ്ജയിക്ക് നൽകി. മരണം ഉറപ്പുവരുത്തിയശേഷം കാമുകനും കൂട്ടാളികളും ചേർന്ന് മൃതദേഹം വഴിയരികിൽ തള്ളി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ശീതളിന്റെ മൊഴിയിൽ വന്ന വൈരുദ്ധ്യമാണ് കൊലപാതകം തെളിയിക്കാൻ സഹായിച്ച്ത. 

MORE IN Kuttapathram
SHOW MORE
Loading...
Loading...