മദ്യപാനത്തിനി‌ടെ തര്‍ക്കം: യുവാവിനെ സുഹൃത്തുക്കള്‍ കല്ലുകൊണ്ടിടിച്ച് കൊന്നു

tvm-murder-2
SHARE

തിരുവനന്തപുരം നഗരൂരില്‍ മദ്യപാനത്തിനിടയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊന്നു. നഗരൂര്‍ നെടുമ്പറമ്പ് കുന്നല്‍ വീട്ടില്‍ ശ്രീരാഗ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ഒരുമിച്ച് മദ്യപിക്കുന്നതനിടെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. പ്രതികളായ നന്ദായിവനം കുറവന്‍വിളാകം ദീപു, താന്നിയില്‍ ബിജു എന്നിവരെ നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു  . രാവിലെ മുതല്‍ മൂവരും ചേര്‍ന്ന് ശ്രീരാഗിന്റെ വീടിന് മുന്നില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വാക് തര്‍ക്കത്തെ തുടര്‍ന്ന് പ്രതികളിലൊരാള്‍ സമീപത്തുകിടന്ന കരിങ്കല്ലെടുത്ത് ശ്രീരാഗിന്റെ തലയ്ക്കടിച്ചു.  തലയില്‍ ശക്തമായ ഇടിയേറ്റുണ്ടായ ഗുരുതരമായ പരുക്കിനെ തുടര്‍ന്നാണ് മരണം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...