സീരിയൽ നടിയെ ജൂനിയർ ആർട്ടിസ്റ്റ് പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ മുങ്ങി

rape-junior-artist
SHARE

ജൂനിയർ ആർട്ടിസ്റ്റ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി സീരിയിൽ താരം. മുംബൈ സ്വദേശിയായ ഹിന്ദി സീരിയൽ താരമാണ് പീഡനത്തിന് ഇരയായത്. ജൂനിയർ ആർട്ടിസ്റ്റും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തിയായിരുന്നു പീഡനം. 

പീഡിപ്പിക്കുന്നതിന് മുൻപ് മയക്കുമരുന്ന് നൽകി മയക്കുകയും ചെയ്തെന്ന് നടി ആരോപിക്കുന്നു. ഒരു പരിപാടിയ്ക്കിടെയാണ് ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയത്. നിരവധി ടെലവിവിഷൻ സീരിയലുകളും ഷോകളിലും സജീവസാന്നിധ്യമാണ് നടി. ഗർഭിണിയായെന്ന് അറിഞ്ഞതോടെ വിവാഹാഭ്യർഥന നടത്തിയെങ്കിലും അയാൾ തള്ളിക്കളഞ്ഞതായി നടി പറയുന്നു. പരാതി നൽകിയതിനെത്തുടർന്ന് പ്രതി ഒളിവിലാണ്. പൊലീസ് തിരിച്ചൽ ആരംഭിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...