റൈറ്റിങ് പാഡിനുള്ളിൽ ഫോയിൽ രൂപത്തിൽ സ്വർണം; കണ്ണൂർ എയർപോർട്ടിൽ‌ പിടിവീണു

kannur-gold
SHARE

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉൽപന്നവും (ഗുഡ്ക) പിടികൂടി. ഇന്നലെ വെളുപ്പിന് 5.30നു ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എം.കെ.അബ്ദുല്ലയാണു കസ്റ്റംസിന്റെ പിടിയിലായത്.  9 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണവും 4 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണു പിടികൂടിയത്.

ചെക്ക്–ഇൻ ബാഗിൽ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളിൽ ഫോയിൽ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വ്യാഴാഴ്ച ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ 2 കാസർകോട് സ്വദേശികളിൽ നിന്നു 10 ലക്ഷം രൂപയുടെ സ്വർണവും 20 ലക്ഷം രൂപയുടെ കുങ്കുമപ്പൂവും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിയിൽ നിന്നു 36 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. 

കസ്റ്റംസ് അസി.കമ്മിഷണർ ഒ.പ്രദീപൻ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, പി.വി.സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ അശോക് കുമാർ, ജോയി സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹവിൽദാർ പാർവതി എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...