അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം; വളര്‍ത്തു നായക്ക് വെട്ടേറ്റു

dog-attacked
SHARE

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ കൊല്ലം ചിതറയില്‍ വളര്‍ത്തു നായക്ക് വെട്ടേറ്റു. നായയെ കെട്ടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസി നായയെ വെട്ടിയെന്നാണ് ഉടമസ്ഥരുടെ പരാതി. 

എന്നാല്‍ കടിക്കാനെത്തിയ നായയെ പ്രാരണരക്ഷാര്‍ഥം ഉപദ്രവിച്ചെന്നാണ് അയല്‍വാസിയുടെ വാദം.

ചിതറ മാടന്‍കാവില്‍ താമസിക്കുന്ന ശ്രീജയുടെ വളര്‍ത്തു നായ്ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ പുഷ്കരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നായയെ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരു വീട്ടുകാരും തമ്മില്‍ കഴിഞ്ഞ കുറേ നാളുകളായി തര്‍ക്കമുണ്ട്.

കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതിനിടയില്‍ പുഷ്കരന്‍ വെട്ടുകത്തികൊണ്ട് നായയെ വെട്ടിയെന്നാണ് പരാതി. ശ്രീജയയെയും അയല്‍വാസി മര്‍ദിച്ചു.

വാക്കേറ്റതിനിടയില്‍ തന്റെ നേര്‍ക്ക് പാഞ്ഞെത്തിയ നായയെ പ്രാണരക്ഷാര്‍ഥം വെട്ടുകയായിരുന്നുവെന്നാണ് പുഷ്കരന്റെ വാദം. തലയ്ക്ക് വെട്ടേറ്റ വളര്‍ത്തുനായ അപകടനില തരണം ചെയ്തു.  ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...