കോഴിക്കോട് കാരന്തൂരില്‍ 744 ലീറ്റര്‍ വ്യാജക്കള്ള് പിടികൂടി; ഒരാൾ അറസ്റ്റിൽ

kozhikode-liquor-3
SHARE

കോഴിക്കോട് കാരന്തൂരില്‍ എഴുന്നൂറ്റി നാല്‍പ്പത്തി നാല് ലീറ്റര്‍ വ്യാജക്കള്ള് പിടികൂടി. മുന്‍ ഷാപ്പ് ലൈസന്‍സിയായ അശോകനെ എക്സൈസ് അറസ്റ്റ് ചെയ്തു. നേരത്തെയുള്ള ലൈസന്‍സിന്റെ മറവില്‍ രണ്ട് വര്‍ഷത്തിലധികമായി കള്ള് നിര്‍മിച്ച് വിതരണം ചെയ്തിരുന്നതായി കണ്ടെത്തി.

വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് വ്യാജക്കള്ള് നിര്‍മിച്ചിരുന്നത്. വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് വിവിധ ഷാപ്പുകളിലേക്ക് കൈമാറുന്നതായിരുന്നു പതിവ്. രണ്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന ലൈസന്‍സ് ഇപ്പോഴും തുടരുന്നുവെന്ന് വിശ്വസിപ്പിച്ചായിരുന്നു കലക്കും ൈകമാറ്റവും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഒരാഴ്ചയായി അശോകന്റെ വീടും പരിസരവും നിരീക്ഷിക്കുകയായിരുന്നു. വാഹനത്തിലുള്ള കള്ള് കടത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ച് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കടത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. വീര്യത്തിന്റെ തോതും വ്യാജക്കള്ളില്‍ ചേര്‍ത്തിരിക്കുന്ന പദാര്‍ഥങ്ങളും തിരിച്ചറിയാന്‍ സാംപിളുകള്‍ രാസപരിശോധനയ്ക്കയച്ചു. 

അശോകനില്‍ നിന്ന് പതിവായി കള്ള് ശേഖരിച്ചിരുന്നവരെക്കുറിച്ച് എക്സൈസ് വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ഷാപ്പ് ലൈസന്‍സുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ റേഞ്ചുകളിലെ ഷാപ്പുകളില്‍ അടുത്തകാലത്ത് വാങ്ങിയതും വില്‍പന നടത്തിയതുമായ കള്ളിന്റെ അളവ് വിശദമായി എക്സൈസിന്റെ പ്രത്യേക സംഘം പരിശോധിക്കും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...