കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡനക്കേസ്

kundamangalam-case-2
SHARE

കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡനക്കേസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കുന്നമംഗലം പൊലിസ് കേസെടുത്തത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പ്രതികരിച്ചു

ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ മോശം രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നാണ് പ്രസിഡന്റിന്റെ പരാതി. ഇന്നലെയാണ് കുന്നമംഗലം പൊലിസില്‍ പരാതി നല്‍കിയത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ പീഡനം, പട്ടികജാതി–പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പറയുന്നത്. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നും  പറയുന്നു.

പ്രസിഡന്റിന്റെ പരാതിയെ നിയമപരമായി നേരിടാന്‍ തന്നെയാണ് വൈസ് പ്രസിഡന്റിന്റെ തീരുമാനം. ഭരണം യു.ഡി.എഫിന്റെ കൈയിലാണെങ്കിലും എല്‍.ജെ.ഡി അംഗമായ ശിവദാസന്‍ നായര്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ ഭൂരിപക്ഷം ഇടതിനാണ്.ഈ സാഹചര്യത്തില്‍ അവിശ്വാസം കൊണ്ടുവന്നാല്‍ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകും

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...