12 ഏക്കര്‍ വാങ്ങാൻ അഡ്വാന്‍സുമായി വിളിച്ചുവരുത്തി; സ്വര്‍ണ്ണവ്യാപാരിയുടെ 80 ലക്ഷം തട്ടി

poovar-jewellery-owner-atta
SHARE

തിരുവനന്തപുരം പൂവാറില്‍ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന് എന്‍പത് ലക്ഷം രൂപ കവര്‍ന്ന സംഘം പിടിയില്‍. പൂന്തുറ സ്വദേശികളായ പത്തംഗ സംഘമാണ് പിടിയിലായത്. വസ്തു ഇടപാടിനായി പൂവാറില്‍ വ്യവസായിയെ വിളിച്ചുവരുത്തി പണം തട്ടിയെന്നാണ് പരാതി.

ഞായറാഴ്ച്ച രാവിലെയാണ് ആറ്റിങ്ങല്‍ ആലങ്കേട് സ്വദേശിയും ജ്വല്ലറി ഉടമയുമായ അബ്ദുള്‍ മജീദിന്‍റെ കൈയ്യില്‍ നിന്നും പ്രതികള്‍ 80 ലക്ഷം രൂപ കവര്‍ന്നത്. പൂവാറില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങുന്നതിന്‍റെ അഡ്വാന്‍സ് തുകയുമായി ഇടനിലക്കാര്‍ക്കൊപ്പമാണ് അബ്ദുള്‍ മജീദ് സ്ഥലത്തെത്തിയത്. കച്ചവടം ഉറപ്പിക്കുന്നതിനായി പൊഴിക്കരയിലെ ഹോട്ടലില്‍ കാത്തുനിന്ന വ്യവസായിയെ സംഘം കാറില്‍ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തി. 

തുടര്‍ന്ന് 80 ലക്ഷം രൂപയുമായി കടന്നുകളുഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണടക്കം കേന്ദ്രീകരിച്ച് പൂവാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. വ്യവസായിയുടെ പക്കല്‍ നിന്നും നഷ്ടമായ പണത്തിന്റെ സ്രോതസിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...