യുവാവിൻറെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

yusef
SHARE

വയനാട് മുട്ടിലില്‍ കഴിഞ്ഞ മാസം 27 ന് മരിച്ച ചൂരപ്ര യൂസഫിന്‍റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

മുട്ടിലിലെ വാടകസ്റ്റോറിലെ തൊഴിലാളിയാണ് യൂസഫ്. സംസാരശേഷിയില്ലാത്ത യൂസഫ് കഴിഞ്ഞ മാസം 27 ന് കുഴഞ്ഞു വീഴുകയായിരുന്നു.

മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. അടുത്ത ബന്ധുക്കളൊന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നില്ല.

മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയില്‍ കാണപ്പെട്ട മുറിവ് സംശയത്തിനിടയാക്കിയിരുന്നെന്ന് ഉമ്മ പറയുന്നു.

പക്ഷെ മൃതദേഹം അന്ന് സംസ്ക്കരിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

രാവിലെ പത്ത് മണിക്ക് മൃതദേഹം പുറത്തെടുക്കും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...