ജ്വല്ലറിക്കവർച്ച നടത്തിയത് ഒരാഴ്ചയിലേറെ സമയമെടുത്ത്; 6 കിലോ സ്വർണം കണ്ടെത്താനായില്ല

thiruchirappally-robberry
SHARE

തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറിയുടെ ചുമര്‍ തുരന്നു 13 കോടിയൂടെ സ്വര്‍ണം കവര്‍ന്നത് ഒരാഴ്ചയിലേരെ സമയമെടുത്തെന്നു അറസ്റ്റിലായവര്‍. ജ്വല്ലറിക്കു പിറകിലെ സ്കൂള്‍ അവധിയായിരുന്ന സമയത്തായിരുന്നു അഞ്ചു പ്രതികളും ചേര്‍ന്ന് ഒരാഴ്ചയെടുത്ത് ജ്വല്ലറി കൊള്ളയടിച്ചതെന്നും തിരുച്ചിറപ്പള്ളി എസ്.പി അറിയിച്ചു. നഷ്ടമായതില്‍ ആറുകിലോ ഒഴിയുള്ള സ്വര്‍ണം മുഴുവന്‍ കണ്ടെടുക്കാനും അന്വേഷണ സംഘത്തിനു കഴിഞ്ഞു.

ലളിത ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ഛത്രം ബസ് സ്റ്റാന്‍റിനു സമീപത്തെ ശാഖയില്‍ നിന്ന് നഷ്ടമായ സ്വര്‍ണം വീണ്ടെടുക്കാനുള്ള അക്ഷീണ യത്നത്തിലാണ് പൊലീസ്.  മുഖ്യ സൂത്രധാരനടക്കം കേസിലെ പ്രതികളിലെ പ്രധാനികളെല്ലാം പിടിയിലായതോടെയാണ് തൊണ്ടികണ്ടെടുക്കുന്നതില്‍ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവാവൂരില്‍ പ്രതികള്‍ കുഴിച്ചിട്ട ആഭരണങ്ങളാണ് മണ്ണില്‍ നിന്നും പുറത്തെടുക്കുന്നത്.

മുഖ്യപ്രതി മുരുകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ തൊണ്ടിമുതല്‍ വേട്ട. 13 കോടി രൂപയുടെ സ്വര്‍ണത്തില്‍ മുക്കാല്‍ പങ്കും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു മൂന്നരകോടി രൂപ വിലവരുന്ന ആറു കിലോ സ്വര്‍ണം കൂടി പിടിച്ചെടുക്കാനുണ്ട്. മോഷണത്തിനു ശേഷം പ്രതികള്‍ സ്വര്‍ണം വീതം വച്ചു പലയിടങ്ങളിലായാണ് ഒളിപ്പിച്ചത്.ഇങ്ങിനെ കിട്ടിയ സ്വര്‍ണം ഒളിപ്പിക്കാന്‍ പോകുന്നതിനിടെ തിരുവാവൂരില്‍  വച്ച് കേസിലെ പ്രതിയായ  മണികണ്ഠന്‍ പിടിയിലായതോടെയാണ് കവര്‍ച്ച സംഘത്തെകുറിച്ചു വിവരം കിട്ടിയത്.

അതിനിടെ  പ്രതികള് ഒരാഴ്ച സമയമെടുത്താണ്  ജ്വല്ലറിയുടെ ചുമര്‍തുരന്നതെന്നു വ്യക്തമായി. ജ്വല്ലറിയുടെ പിറകുവശം സ്കൂളാണ്. പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞു സ്കൂള്‍ പത്തുദിവസത്തേക്കു അടച്ച സമയത്തായിരുന്നു ഓപ്പറേഷന്‍ . അതിനിടെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ഇതുവരെ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്

MORE IN Kuttapathram
SHOW MORE
Loading...
Loading...