കൊല്ലത്തെ മാല പൊട്ടിക്കല്‍ പരമ്പര; കൂട്ടു പ്രതികളെ പിടികൂടാനാകാതെ പൊലീസ്

kollam-chain-21
SHARE

കൊല്ലത്തെ മാല പൊട്ടിക്കല്‍ പരമ്പരക്കേസിലെ കൂട്ടു പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടകളായ പ്രതികള്‍ക്ക് പ്രദേശിക പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നത്. പ്രതികളെ പിടികൂടാനായി മറ്റൊരു സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.

എ.കെ.47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് കൊല്ലത്തെ മാല പൊട്ടിക്കല്‍ പരമ്പര കേസിലെ പ്രതികള്‍ സഞ്ചരിക്കുന്നത്. ഇവര്‍ക്കായി കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി,ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.ഒളിത്താവളങ്ങളും സിംകാര്‍ഡുകളും അടിക്കടി മാറുന്നതാണ് കൊടും ക്രിമിനലുകളായ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന്റെ ഒരു കാരണം. രണ്ടാഴ്ച്ചയായി ഡല്‍ഹിയിലുള്ള അന്വേഷണ സംഘം അധികം വൈകാതെ കേരളത്തിലേക്ക് മടങ്ങും. പകരം മറ്റൊരു സംഘത്തെ ഡല്‍ഹിക്ക് അയക്കും.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറു ഇടങ്ങളില്‍ നിന്നു ഡല്‍ഹിയില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘം മാല പൊട്ടിച്ച് രക്ഷപെട്ടത്. സംഘ തലവന്‍ സത്യദേവിനെ അവിടെയെത്തി കേരള പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. കോ‍ടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ സത്യദേവിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് കുണ്ടറ പൊലീസ് കോടതിയെ സമീപിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...