അട്ടപ്പാടിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട; ഓപ്പറേഷൻ ഡിസ്‌ട്രോയ് തുടരുന്നു

attappady-excise-4
SHARE

പാലക്കാട് അട്ടപ്പാടിയിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കാന്‍ എക്സൈസിന്റെ ഓപ്പറേഷൻ ഡിസ്‌ട്രോയ് തുടരുന്നു. ഗോട്ടിയാർകണ്ടി ആദിവാസി ഊരിന് സമീപമുളള വനത്തില്‍ നടത്തിയ പരിശോധനയിൽ രണ്ടു മാസം പ്രായമായ 119 കഞ്ചാവ് ചെടികൾ നശിപ്പിച്ചു.

ഗോട്ടിയാർകണ്ടി ആദിവാസി ഊരിന് സമീപമുളള കണ്ടുമലയിൽ അഞ്ച് മണിക്കൂര്‍ നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടുപിടിച്ചത്. കഴിഞ്ഞ ആഴ്ച ഈ മലയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് 393 കഞ്ചാവ് ചെടികൾ അടങ്ങിയ കഞ്ചാവ് നഴ്സറി കണ്ടെത്തി നശിപ്പിച്ചിരുന്നു. 

വീണ്ടും രണ്ടു മാസം പ്രായമായ 119 കഞ്ചാവ് ചെടികളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. വന്യജീവികൾ തോട്ടം നശിപ്പിക്കാതിരിക്കാൻ പ്രത്യേകം വേലി കെട്ടി തിരിച്ച നിലയിൽ ആയിരുന്നു . ഉൾകാട്ടിന് നടുക്കായി കാട് വെട്ടി തെളിച്ചാണ് തോട്ടം സജ്ജമാക്കിയിരിക്കുന്നത്. തോട്ടത്തിൽ എത്താൻ വേണ്ടി 100മീറ്റർ ദൂരത്തിൽ തുരങ്കം നിർമ്മിച്ചതായും കാണപ്പെട്ടു.  

എക്‌സൈസ് സംഘം തോട്ടത്തിലെത്തിയാല്‍ കുടുക്കാന്‍ വേണ്ടി പലകയിൽ ആണി അടിച്ചുതറച്ച് തുരങ്കത്തിന്റ വിവിധ ഭാഗങ്ങളിൽ വച്ചിരുന്നു. ഇൗ മാസം പിടികൂടിയ 3 തോട്ടങ്ങൾക്കു പിന്നിലും മൂന്നു പേർ അടങ്ങുന്ന സംഘമാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്‍. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അട്ടപ്പാടിയിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കാന്‍ എക്സൈസിന്റെ ഓപ്പറേഷൻ ഡിസ്‌ട്രോയ് വരും ദിവസങ്ങളിലും തുടരും, മാവോയിസ്റ്റ് സാന്നിധ്യമുളള വനമേഖലയില്‍ ഏറെ കരുതലോടെയാണ് എക്സൈസ് പരിശോധന നടത്തുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...