മാലപൊട്ടിക്കല്‍ പരമ്പരക്കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

sathyadev
SHARE

കൊല്ലത്തെ മാലപൊട്ടിക്കല്‍ പരമ്പരക്കേസിലെ മുഖ്യപ്രതി സത്യദേവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സുരക്ഷാ കാരണങ്ങളാല്‍ പ്രതിയെ കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റാനും ഉത്തരവായി. കേസിലെ മറ്റു പ്രതികള്‍ക്കായി കേരള പൊലീസ്, ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ അന്വേഷണം തുടരുകയാണ്.

റിമാന്‍ഡിലായിരുന്ന സത്യദേവിനെ എഴുകോണ്‍ പൊലീസാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഡല്‍ഹിയിലെ ഗുണ്ടാതലവനായ പ്രതിയുമായി അന്വേഷണ സംഘം സായുധ സേനയുടെ കാവലില്‍ തെളിവെടുത്തു. മറ്റു മൂന്നു കേസില്‍ കൂടി സത്യദേവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ഓരോ കേസും പ്രത്യേകമായി അന്വേഷിക്കും. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂട്ടു പ്രതികളെ പിടികൂടാനായി കൊല്ലം റൂറല്‍ എസ്പി നിയോഗിച്ച പ്രത്യേക സംഘം  ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ താമസ സ്ഥലം കണ്ടു പിടിച്ചെങ്കിലും എല്ലാവരും ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറു ഇടങ്ങളില്‍ നിന്നു ഡല്‍ഹിയില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘം മാല പൊട്ടിച്ചത്. സംഘത്തലവന്‍ സത്യദേവിനെ കേരള പൊലീസ് അതിസാഹസികമായി ഡല്‍ഹിയില്‍ നിന്നു അവിടുത്തെ പൊലീസിന്റെ സഹായത്തോടെ പിടികൂടി. സംസ്ഥാനത്ത് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി സത്യദേവ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...