പ്രണയത്തിന്റെ പേരില്‍ യുവതിയെ പുറത്താക്കി; കാമുകനും സുഹൃത്തുക്കളും കട ഉടമയെ മർദിച്ചു

love-action-arrest
SHARE

പ്രണയബന്ധത്തിന്റെ പേരിൽ ജീവനക്കാരിയെ പുറത്താക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഒപ്റ്റിക്കൽ ഷോപ് ഉടമയെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും കടയിൽകയറി മർദ്ദിച്ചു. അക്രമണം നടത്തിയ അ‍ഞ്ചംഗസംഘത്തെ  ഉടമയുടെ സുഹൃത്ത് കടയുടെ ഷട്ടറിട്ടു കുടുക്കി പൊലീസിനു കൈമാറി. കവടിയാർ സ്വദേശികളായ വൈശാഖ്(23) ദേവാന്ദ്(21) അരുൺ(24) വിഴിഞ്ഞം സ്വദേശി ഷാജു എസ്.കുമാർ​(24) മണക്കാട് സ്വദേശി രാദേവ് (21) എന്നിവരെ യാണ് പിടികൂടിയത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ സ്ഥാപന ഉടമ കവടിയാർ സ്വദേശി ജിനോജിന് എതിരെയും പൊലീസ് കേസ‌‌െടുത്തു.

മർദ്ദനത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചംഗ സംഘത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു . ഞായറാഴ്ച്ച രാത്രി 8.30നു മെഡിക്കൽകോളജ് പഴയറോഡിലെ ഒപ്റ്റിക്കൽ ഷോപിലായിരുന്നു സംഭവം. വിഷയം ഒതുക്കി തീർക്കാൻ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മധ്യസ്ഥയിൽ ഇന്നലെ രാത്രി മണിക്കൂറുകൾ നീണ്ട  ചർച്ചയ്ക്കൊടുവിലും പ്രശ്നത്തിനു പരിഹാര മായില്ല. ഒടുവിലാണു പൊലീസ് കേസെ‌ടുത്തത്. പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മോശമായി പെരുമാറി എന്ന കുറ്റമാണ് കടഉടമയ്ക്കെതിരെ ചുമത്തിയത്.

പൊലീസ് പറഞ്ഞത്: യുവതിയുടെ കാമുകൻ വൈശാഖ് കടയിലെ നിത്യസന്ദർശകനായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ യുവതിയെ കടയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. യുവതിയും കടയുടമയും തമ്മിൽ ഇതിനെ ചൊല്ലി രൂക്ഷമായ വാക്കേറ്റവും നടന്നു. ഈ സമയം പുറത്തു കാത്തുനിൽക്കുകയായിരുന്ന വൈശാഖ് തർക്കം ഏറ്റുപിടിച്ചു.   ഇയാളും സ്ഥാപന ഉടമയുമായി വഴക്കുണ്ടാകുകയും പിന്നീട് ഇയാൾ തിരിച്ചുപോകുകയും ചെയ്തു. അക്രമണം പ്രതീക്ഷിച്ച ഉടമ സുഹൃത്തിനെ സാഹയത്തിനു വിളിച്ചു വരുത്തി. പിന്നാലെ വൈശാഖും സംഘവും കടയിലേക്കു പാഞ്ഞുകയറി അടിതുടങ്ങി. ഉടനെ കടയുടമയുടെ സുഹൃത്ത് പുറത്തിറങ്ങി കടയ്ക്കു ഷട്ടറിട്ട് അക്രമി സംഘത്തെ കുടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...