അഞ്ചലില്‍ എസ്പിയുടെ ഉൾപ്പെടെയുള്ള വീടുകളിൽ മോഷണം; ഇരുട്ടിൽ തപ്പി പൊലീസ്

anchal-theft-3
SHARE

കൊല്ലം അഞ്ചലില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം പത്തു കടകളില്‍ നിന്നു പണമടക്കം മോഷണം പോയി. കഴിഞ്ഞ ആഴ്ച്ച പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ ഉള്‍പ്പടെ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.

അഞ്ചല്‍ ചന്തയിലും ചന്തമുക്കിലുമാണ് കഴിഞ്ഞ രാത്രിയിൽ വ്യാപകമായി മോഷണം നടന്നത്. ചന്തയിലെ ആറു പച്ചക്കറി കടകൾ കുത്തിതുറന്ന് സാധനങ്ങളും പണവും കവര്‍ന്നു. ചന്തമുക്കിലെ ലോട്ടറി കടകളില്‍ നിന്നും പണം നഷ്ടമായി. തൊട്ടടുത്തുള്ള വീട്ടല്‍ മോഷണ ശ്രമവും നടന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രദേശത്തെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേ സമയം തിരുവനന്തപുരം ട്രാഫിക് എസ്.പി കെ.എല്‍.ജോണ്‍കുട്ടിയുടെ അഞ്ചലിലെ കുടുംബവീട്ടിലും തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ നിന്നുമായി പത്തു പവന്‍ സ്വര്‍ണം മോഷ്ടിച്ചവരെ ഇതു വരെ കണ്ടെത്തനായിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...