പാഷൻ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനം; ആദിവാസി ബാലന്റെ കണ്ണിൽ മുളക്പൊടി വിതറി

adivasiboy-web
SHARE

കാസര്‍കോട് അട്ടേങ്ങാനത്ത് പാഷന്‍ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലനെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ചു. പ്ലസ്് വണ്‍ വിദ്യാര്‍ഥിയായ കുട്ടിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. എന്നാല്‍ വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതെന്നാണ് അയല്‍ക്കാരന്റെ വാദം. 

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്ന സംഭവം. അയല്‍പക്കത്ത് പാഷന്‍ ഫ്രൂട്ട് ശേഖരിക്കാനായി പോയ വിദ്യാര്‍ഥിയെ വീട്ടുടമസ്ഥന്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോഴും മര്‍ദ്ദനം തുടര്‍ന്നു.

വിദ്യാര്‍ഥി പൂടംകല്ല് താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടികജാതി..പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രശ്നം ഒത്തുതീര്‍പ്പിലാക്കാന്‍ പ്രാദേശികരാഷ്ട്രീയ നേതാക്കള്‍ സമീപിച്ചെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല.കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനായ ഉമേശനാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...