നിലമേലില്‍ വന്‍ ചന്ദനക്കടത്ത്; ഫോറസ്റ്റ് റവന്യൂ അധികൃതര്‍ അന്വേഷണമാരംഭിച്ചു

sandal
SHARE

കൊല്ലം നിലമേലില്‍ വന്‍ ചന്ദനക്കടത്ത്. പാറക്കുന്നിലെ റവന്യൂ ഭൂമിയില്‍ നിന്ന് നാലു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. ഫോറസ്റ്റ് റവന്യൂ അധികൃതര്‍ അന്വേഷണമാരംഭിച്ചു. 

നിലമേല്‍ പഞ്ചായത്തില്‍ വേയ്ക്കല്‍ പാറക്കുന്ന്  ഒന്‍പത് ഹെക്ടര്‍ റവന്യൂ ഭൂമിയിലെ ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന നാലു മരങ്ങള്‍ മുറിച്ച് കടത്തിയതിന്റെ അവശേഷിപ്പുകള്‍ ഇവിടെയുണ്ട്. രണ്ടെണ്ണം പാതി മുറിച്ച നിലയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പല ദിവസങ്ങളിലായാണ് ചന്ദനമരങ്ങള്‍ കടത്തിയതെന്നാണ് സൂചന. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫോറസ്റ്റ് റവന്യൂ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതിനടുത്തായി ഏഴ് കുടുംബങ്ങള്‍ താമസമുണ്ട്. സമീപ വീട്ടിലെ പട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് മരങ്ങള്‍ കടത്തിയത്.  

പ്രദേശത്ത്  ഇനിയും ചന്ദനമരങ്ങളുണ്ട്. ഫോറസ്ററ് – റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...