സിഐയ്ക്കെതിരെ വധഭീഷണി; ഗുണ്ടയെ പിടികൂടാന്‍‍ പ്രത്യേക സംഘം

mangal-pande
SHARE

കൊല്ലം ഇരവിപുരം സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട മംഗല്‍ പാണ്ഡെയെ പിടികൂടാന്‍‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മകന്‍ പ്രതിയായ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മംഗല്‍ പാണ്ഡെയുടെ അമ്മയ്ക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തു. വിവിധ കേസുകളില്‍ ഇയാള്‍ക്ക് മുന്‍പ് ജാമ്യം നിന്നവരെയും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.

മംഗല്‍പാണ്ഡെ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എബിന്‍ പെരേര കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ്. കാപ്പ നിയമ പ്രകരം പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. ബാറിലുണ്ടായ കത്തികുത്തടക്കം കഴിഞ്ഞ തിരുവോണ ദിവസം മാത്രം നാലു ക്രിമില്‍കേസിലാണ് മംഗല്‍ പാണ്ഡയെയും കൂട്ടാളികളെയും പൊലീസ് പ്രതിചേര്‍ത്തത്. തുടര്‍ന്ന് മംഗല്‍ പാണ്ഡയ്ക്കും കുട്ടാളി നിയാസിനും വേണ്ടി പൊലീസ് ലൂക്കൗട്ട് നോട്ടീസ് ഇറങ്ങി. പിന്നാലെ ഇരവിപുരം സിഐ യുടെ ഔദ്യോഗിക നമ്പരിലേക്ക് വിളിച്ച മംഗല്‍ പാണ്ഡെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 

ഗുണ്ടാ സംഘത്തെ പിടികൂടാനായി കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നാണ് സൂചന. ഭീഷണിപ്പെടുത്തിയും പണം നല്‍കിയും വ്യാജ ജാമ്യക്കാരെ ഹാജരാക്കിയാണ് മംഗല്‍പാണ്ഡെ ചില കേസുകളില്‍ നിന്നു രക്ഷപെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു കേസില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന തൃക്കടവൂരില്‍ നിന്നുള്ള ദമ്പതികളെ പൊലീസ് ചേദ്യം ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...