പ്രണയം എതിർത്തു; കാമുകന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തി; യുവതി പിടിയിൽ

murder-18-09
SHARE

കാമുകന്റെ ഭാര്യയെയും ഏഴ് വയസ്സുള്ള മകളെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പ്രണയബന്ധം എതിർത്തതിലുള്ള പ്രതികാരമായാണ് കൊലയെന്ന് പൊലീസ് പറയുന്നു. അമൃത്സറിലാണ് സംഭവം. 

കമലേഷ് റാണിയുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ദേവ് ആനന്ദും കുടുംബവും. ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. പൊലീസുദ്യോഗസ്ഥനാണ് ദേവ്. ബന്ധത്തെ എതിർത്തിരുന്നതിനാൽ ആനന്ദിന്റെ ഭാര്യ സുമനുമായി കമലേഷ് റാണി വഴക്കിടുക പതിവായിരുന്നു.  വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണ് റാണി. ‌

കഴിഞ്ഞ ചൊവ്വാഴ്ചയും ദേവിന്റെ ഭാര്യയുമായി റാണി വഴക്കിട്ടിരുന്നു. അന്ന് രാത്രി ദേവിന്റെ വീട്ടിൽ കയറിച്ചെന്ന റാണി സുമനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട നിലവിളിച്ച ഏഴുവയസ്സുകാരിയെയും റാണി കൊലപ്പെടുത്തി. 

മൃതദേഹങ്ങൾ സമീപത്തുള്ള കുളത്തിൽ കൊണ്ടിടാൻ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടി. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പിന്നാലെ ഭർത്താവിനെ വിളിച്ച് റാണി വിവരം പറഞ്ഞു. ഒളിവിൽ പോകാൻ സഹായിക്കണമെന്നും ഒപ്പം വരണമെന്നും അഭ്യർഥിച്ചു. ഭർത്താവ് ആണ് വിവരം പൊലീസിൽ അറിയിച്ചത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...