കല്യാണ വീട്ടിൽ വാക്ക് തര്‍ക്കം, യുവാവ് പിതൃസഹോദരന്റ കാലുവെട്ടി

legcut-marriage-home
SHARE

മറയൂരില്‍ കല്യാണ വീട്ടിലെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്  യുവാവ് പിതൃസഹോദരന്റ കാല്‌വെട്ടി.  കാല് പൂര്‍ണമായി അറ്റുപൊയ മറയൂര്‍ സ്വദേശി മുത്തുപാണ്ടി ചികില്‍സയിലാണ്. പ്രതി മുരുകന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുരുകനാണ്  പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടിയുടെ കാല്‍  വെട്ടിമാറ്റിയത് .   കോവില്‍ക്കടവ് ഓട്ടോ സ്റ്റാന്റിന് സമീപം കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന മുത്തുപാണ്ടിയെ   കൈയില്‍ കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച്  ഇടത് കാലാണ്  വെട്ടിയത്.   . മുത്തുപാണ്ടി അരമണിക്കൂറോളം ഇവിടെ രക്തം വാര്‍ന്ന് കിടന്നപ്പോള്‍  നാട്ടുകാര്‍ തുണി ഉപയോഗിച്ച് കെട്ടുകയും വെള്ളം നല്‍കുകയും ചെയ്തുവെങ്കിലും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസെത്തിയാണ്  മുത്തുപാണ്ടിയെ ആശുപത്രിയിലെത്തിച്ചത്. കാല്‍ പൂര്‍ണമായും അറ്റുപോയ മുത്തുപാണ്ടിയെ മറയൂരില്‍  പ്രാഥമിക ചികിത്സക്ക് ശേഷം  കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് രാജപാളയത്തെ ബന്ധുവീട്ടിലെ വിവാഹ ചടങ്ങില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാക്കിയിരുന്നതായും ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ്  പറഞ്ഞു. സമീപത്തെ ചായക്കടയിലെ സിസിടിവിയില്‍ മുരുകന്‍ കൃത്യത്തിന് ശേഷം വാക്കത്തിയുമായി മടങ്ങുന്ന ദൃശ്യവും പൊലീസ് ശേഖരിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...