വീട്ടിൽ വഴക്ക്; കറിക്കത്തി കൊണ്ട് ഭാര്യയുടെ മൂക്കും മുടിയും മുറിച്ച് ഭർത്താവ്; കൊടുംക്രൂരത

knife-crime-kuttapathram
SHARE

കുടുംബവഴക്കിന് പിന്നാലെ ഭാര്യയോട് ഭർത്താവിന്റെ കൊടും ക്രൂരത. ഭാര്യയുടെ മൂക്കും മുടിയും മുറിച്ചെടുത്താണ് ഭർത്താവ് പക വീട്ടിയത്. ലാഹോറിലാണ് സംഭവം. അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കാണെന്നും സംഭവ ദിവസം ആദ്യം അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. കറിക്കത്തി കൊണ്ടാണ് ഇയാൾ ഭാര്യയുടെ മൂക്കും മുടിയും മുറിച്ചെടുത്തത്.

കുടുംബവഴക്ക് സ്ഥിരമായതിനെ തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. അടുത്തിടയാണ് വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. മുഖത്ത് ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...