യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; രണ്ടു പേർ അറസ്റ്റിൽ

rajasthan-rape-3
SHARE

രാജസ്ഥാനില്‍ 25 കാരിയെ തട്ടിക്കൊണ്ടുപോയ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

രാജസ്ഥാനിലെ ധോല്‍പുരില്‍ വെള്ളിയാഴ്ചയാണ്  സംഭവം. വീടിന് പുറത്തുവച്ചാണ് ബൈക്കിലെത്തിയ മൂന്നുപേര്‍ യുവതിയെ ആക്രമിച്ചത്. ആദ്യം മുഖത്തടിക്കുകയും പിന്നീട് തുണികൊണ്ട് വായപൊത്തിയശേഷം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സമീപത്തെ ബിഷാംഗിരി ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഈ സമയം യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ധോല്‍പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്നും രക്ഷപ്പെട്ടയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...