വീടിന്റെ വാതിൽ പൊളിച്ച് പണവും മൊബൈൽ ഫോണും കവര്‍ന്നു; ആശങ്ക

moshanam-anakkara
SHARE

പാലക്കാട് കപ്പൂർ ചേക്കോട് വീടിന്റെ വാതിൽ പൊളിച്ച് പണവും മൊബൈൽ ഫോണും കവര്‍ന്നു. തുടര്‍ച്ചയായി തൃത്താല മേഖലയില്‍ മോഷണം നടക്കുന്നത് നാട്ടുകാരെ ആശങ്കപ്പടുത്തുകയാണ്.

കപ്പുർ ചേക്കോട് ജുമാ മസ്ജിദിന് സമീപത്തെ പുറയെക്കാട്ട് ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ ഇരുമ്പു ആയുധം കൊണ്ട് അടർത്തിയാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. അലമാരയിെല സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലടക്കം മൂന്നു വാതിലുകളും തകർത്തതായും കാണപ്പെട്ടു. വീട്ടിനകത്ത് മോഷ്ട്ടാവ് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന കമ്പിയും ലഭിച്ചു.

വീട്ടുക്കാർ കുടുംബ വീട്ടിൽ പോയ അവസരം മുതലെടുത്തായിരുന്നു മോഷണം. വീട്ടുകാവലിനായി കുടുംബാംഗം കിടക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.പാലക്കാട് നിന്ന് വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൃത്താല പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.തൃത്താല, ആനക്കര, കൂറ്റനാട്, ചാലിശ്ശേരി മേഖലയിൽ മോഷണങ്ങൾ തുടർക്കഥയാകുമ്പോൾ ജനങ്ങൾ ആശങ്കയിലാണ്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...