ബാലരാമപുരത്ത് കല്ലേറിൽ പരിക്കേറ്റയാൾ മരിച്ചു; 4 പേർ കസ്റ്റഡി യിൽ

bala-ramapuram
SHARE

തിരുവനന്തപുരം ബാലരാമപുരത്ത് കല്ലേറിൽ പരിക്കേറ്റയാൾ മരിച്ചു. പാറക്കോണം സ്വദേശിയായ അറുപത്തിയഞ്ചുകാരന്‍  കരുണാകരനാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ  ശാന്ത,    മകൻ പ്രവീൺ,   സുഹൃത്ത് സന്തോഷ്  എന്നിവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു 

ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ വഴക്കായി . ഫ്ലക്സ് കരുണാകരൻെ  വീടിന് സമീപത്തെ വഴിയരികിൽ  സ്ഥാപിച്ചെന്ന് പറഞ്ഞ്  തുടങ്ങിയ തർക്കം ആക്രമണത്തിലെത്തുകയായിരുന്നു. കരുണാകരനെ മർദിച്ച അയാൽവാസികളായ യുവാക്കൾ ഒടുവിൽ കല്ലെടുത്തെറിഞ്ഞു.  കല്ലെടുത്തു കൊടുത്ത പ്രവീണിൻെ അമ്മ ശാന്തയും കേസിൽ പ്രതിയായ്  . ജനനേന്ദ്രിയത്തിന് പരിക്കേറ്റ കരുണാകരൻ ഇന്ന് മെഡിക്കൽ കോളജിലാണ് മരിച്ചത്. അയാൽവാസികൾ തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു

ആദ്യ ദിവസം ജനറൽ ആശുപത്രിയിൽ  ചികിൽസ തേടിയ കരുണാകരൻെ ആരോഗ്യനില വഷളായതോടെ മെഡക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് പിടിയിലായിരിക്കുന്ന മൂന്ന് പേരും അയൽവാസികളാണ്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...