ലഹരി ഗുളിക, പകുതി കഴിച്ചാൽ 24 മണിക്കൂർ മയക്കം; ലക്ഷ്യം വിദ്യാർഥികൾ; സംഘം പിടിയിൽ

capsule-arrest
SHARE

സ്കൂള്‍ കുട്ടികള്‍ക്കടക്കം ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘം കോതമംഗലത്ത് എക്സൈസ് പിടിയില്‍‍. കൊലക്കേസ് പ്രതിയടക്കമുള്ളവരാണ് അറസ്റ്റിലായത്. മാരക ലഹരി മരുന്ന് ഗുളികകളും, കഞ്ചാവും, രണ്ട് ബൈക്കുകളും സംഘത്തിൽനിന്ന് പിടികൂടി.

കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവും ലഹരി ഗുളികകളും സ്കൂൾ കുട്ടികൾക്കുള്‍പ്പടെ വിൽപന നടത്തുന്ന സംഘത്തെയാണ്  എക്സൈസ് പിടികൂടിയത്.  ഓണത്തോടനുബന്ധിച്ച് നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വിവിധ കേസ്സുകളിൽ പ്രതിയായ നെല്ലിക്കുഴി ഓലിക്കൽ ഫൈസൽ, കൂട്ടാളികളായ ആകാശ്, പൾസൾ സാൻജോ, അച്ചു ഗോപി എന്നിവരാണ്  അരക്കിലോ കഞ്ചാവും, 23 മാരക ലഹരി മരുന്നു ഗുളികകളും ഉൾപ്പടെ പിടിയിലായത്. 

ക്യാൻസർ രോഗികൾക്ക് നൽകുന്ന ബ്യൂപ്രിനോർഫിൻ വിഭാഗത്തിൽപ്പെട്ട അതിശക്തമായ വേദനാ സംഹാരിയാണ് പിടികൂടിയത്. ഒരെണ്ണത്തിന്റെ പകുതി കഴിച്ചാൽ 24 മണിക്കൂർ വരെ അതിന്റെ മയക്കം ഉണ്ടാകും. പിടിയിലായ പ്രതികള്‍ എക്സൈസ് ഷാഡോ സംഘത്തിന്റേയും ഇന്‍റലിജൻസ് വിഭാഗത്തിന്റേയും നിരീക്ഷണത്തിലായിരുന്നു. സംഘത്തിന്റെ നേതാവും നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയുമായ കവളങ്ങാട് മുളമ്പേല്‍ അജ്മലിനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...