ഹോട്ടൽ റെയ്ഡിൽ അനാശാസ്യത്തിന് കുടുങ്ങിയത് 36 പേർ; കൂട്ടത്തിൽ കമിതാക്കളും

ഉത്തർപ്രദേശിലെ മീററ്റിൽ വലിയ തരത്തിലുള്ള സെക്സ് റാക്കറ്റ് സംഘടനകളാണ് പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടാനായി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസിയും പൊലീസും സംയുകാതമായി പരിശോധനകള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഹോട്ടൽ റെയ്ഡ് ചെയ്ത പൊലീസ് പെൺവാണിഭ സംഘത്തെ പിടികൂടിയിരുന്നു.

സംഘത്തിൽ ഉൾപ്പെട്ട 36 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിൽ ഉടൻ വിവാഹിതരാകാൻ പോകുന്ന കമിതാക്കളും ഉണ്ടായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണ്. ഇക്കാര്യം യുവതിയാണ് പൊലീസിനോട് പറഞ്ഞത്. തങ്ങളെ വെറുതെ വിടണമെന്നും ഇവർ പൊലീസിനോട് അഭ്യർഥിച്ചു. ഹോട്ടൽ സ്റ്റാഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇവരെല്ലാം മുഖം മൂടിയാണ് പുറത്തെത്തിയത്. മുഖംമൂടാൻ മറ്റൊന്നും കിട്ടാതിരുന്ന ചില പുരുഷന്മാർ ഹെൽമറ്റ് ധരിച്ചാണ് പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്ത എല്ലാവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുറച്ചു ദിവസങ്ങളായി ഈ ഹോട്ടൽ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.