തിരൂരിൽ ട്രാൻസ്ജെന്ററിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

transgender-attack-3
SHARE

മലപ്പുറം തിരൂരിൽ ട്രാൻസ്ജെന്ററിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരൂർ ബി.പി.അങ്ങാടി സ്വദേശികളായ രതീഷ്, മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി വിജീഷിന് കയ്യിൽ പരുക്കുള്ളതിനാൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ അറസ്റ്റും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

തിരൂർ ടൗൺ ഹാളിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ട്രാൻസ്ജെൻഡർ യുവതിക്ക് കുത്തേറ്റത്. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളുമായി വാക്കേറ്റമുണ്ടാവുകയും, പിന്നീട് സംഘടനത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടെ കേസിലെ ഒന്നാം പ്രതിയായ വിജീഷിന്റെ കയ്യിൽ പരിക്കേറ്റു, ഇതിൽ പ്രകോപിതനായ പ്രതി ട്രാൻസ്ജെൻഡർ യുവതിയുടെ വയറിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ യുവതിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷമീറിന് പകരം സുഹൃത്ത് രജ്ഞിത് പൊലീസിന് മുന്നിൽ കീഴടങ്ങി. ഗൾഫിൽ പോകാൻ തയാറായി നിന്നിരുന്ന ഷമീറിനെ രക്ഷിക്കാനായിരുന്നു ഇത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ രജ്ഞിത് വ്യാജ പ്രതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ രജ്ഞിത്തിനെതിരെയും കേസെടുത്തു. കേസിലെ മുഖ്യപ്രതി വിജീഷ് കയ്യിൽ പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...