ഓട്ടിസം ബാധിച്ച വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

sreekaryam-rape
SHARE

തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി സന്തോഷാണ് പിടിയിലായത്. പഠനത്തിനിടെ പലതവണ ആണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

ശ്രീകാര്യത്ത് പരിശീലനത്തിനായി എത്തിയ വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. ഏതാനും ആഴ്ചകളായി വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനകാര്യം പറഞ്ഞത്. സ്കൂളില്‍ കണക്ക് പഠിപ്പിക്കുന്ന സന്തോഷ് എന്ന അധ്യാപകനെതിരെയായിരുന്നു ആരോപണം. മാതാപിതാക്കള്‍ ശ്രീകാര്യം പൊലീസില്‍ ഉടന്‍ പരാതി നല്‍കിയെങ്കിലും മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടെ രൂപീകരിച്ച നടത്തിയ അന്വേഷണത്തിലൂടെയാണ് പീഡനം സ്ഥിരീകരിച്ചത്.

ഇതിനകം സന്തോഷ് ഒളിവില്‍ പോയിരുന്നു. സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ആക്ഷേപങ്ങള്‍ക്കും ഇടവരുത്തി. ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നാണ് ശ്രീകാര്യം പൊലീസ് അറിയിച്ചത്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...