ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ കീഴടങ്ങി

manjeri-rape-3
SHARE

മലപ്പുറം തേഞ്ഞിപ്പലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ മഞ്ചേരി പോക്‌സോ കോടതിയില്‍ കീഴടങ്ങി. പ്രതിയായ അറബി അധ്യാപകന്‍ മഷൂദ് ഉച്ചയോടെയാണ് കോടതിയില്‍ കീഴടങ്ങിയത്.പ്രതിയെ അന്വേഷണങ്ങള്‍ക്കായി കസ്റ്റടിയില്‍ വാങ്ങുമെന്ന് തേഞ്ഞിപ്പലം സ്റ്റേഷന്‍ ഓഫീസര്‍ ബാലചന്ദ്രന്‍ അറിയിച്ചു. 

പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയും അറബി അധ്യാപകനുമായ പാലയില്‍ തോട്ടോളില്‍ അബ്ദുല്‍ മഷൂദാണ് മഞ്ചേരി പോക്‌സോ കോടതിയിലെത്തി കീഴടങ്ങിയത്.  പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് പ്രതി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിൽസ തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കീഴടങ്ങിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...