ഓൺലൈൻ ടാക്സിയിലെ കൊലപാതകം; ഒരു മാസത്തിന് ശേഷം പ്രതി പിടിയിൽ

ola-murder
SHARE

കൊല്‍ക്കൊത്ത സ്വദേശിനിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഒാല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി എച്ച് എം നാഗേഷാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ കവര്‍ച്ചാശ്രമം തടഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരുമാസം മുന്‍പാണ് സംഭവം നടന്നത്. മോഡലും ഇവന്‍റ് മാനേജറുമായ പൂജ സിങാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ശരീരമാസകലം മുറിവുകളും കണ്ടെത്തിയിരുന്നു. 

സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു പൂജ. കൊല്‍ക്കൊത്തിയലേയ്ക്ക് തിരികെ മടങ്ങാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനാണ് ഒാല ടാക്സി ബുക്ക് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു യാത്ര യാത്രക്കിടയില്‍ മെയിന്‍ റോഡ് വിട്ട നാഗേഷ് ഒറ്റപ്പെട്ട വഴിയിലേയ്ക്ക് തിരിഞ്ഞു. വാഹനം നിര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ടു. എന്നാല്‍ പൂജ കവര്‍ച്ചാ ശ്രമം ചെറുത്തതോടെ ഇയാള്‍  ഇരുമ്പുവടികൊണ്ട് പൂജയുെട തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതി മരിച്ചെന്നുകരുതി എയര്‍പോര്‍ട്ടിന് സമീപമുള്ള യാരപ്പനഹള്ളിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ ഇതിനിടെ ബോധം തിരിച്ചുകിട്ടിയ യുവതി, രക്ഷപെടാന്‍ ശ്രമം നടത്തി. ഇതോടെ നാഗേഷ് യുവതിയെ കല്ലുകൊണ്ടും വടികൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒാടയിൽ ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റം സമ്മതിച്ച നാഗേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. െബംഗളൂരുവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെബ്ടാക്സികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

MORE IN Kuttapathram
SHOW MORE
Loading...
Loading...