വിചാരണ റെക്കോർഡ് വേഗത്തിൽ; ചരിത്രവിധിക്ക് കാതോർത്ത് കേരളം

kevin
SHARE

ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയതോടെ കെവിന്‍ വധക്കേസില്‍ ചരിത്രവിധിക്കാണ് കേരളം കാത്തിരിക്കുന്നത്. കെവിന്‍റെ ഭാര്യ നീനു ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും തഹസില്‍ദാരുടെ റിപ്പോര്‍ട്ടും നിര്‍ണായക തെളിവുകവായി.  ദുരഭിമാനക്കൊല സ്ഥിരീകരിച്ചതോടെ 10 പ്രതികൾക്കെതിരെയുള്ള ശിക്ഷയിലും അവ പ്രതിഫലിക്കും. 

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കെവിന്‍ വധം പരിഗണിക്കപ്പെടുന്നതില്‍ നിര്‍ണായകമായത് നീനുവിന്‍റെ മൊഴിയാണ്. താഴ്ന്ന ജാതിക്കാരനായ കെവിന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ പൊലീസ് സ്റ്റേഷനിൽ വച്ചു പറഞ്ഞതായി നീനു കോടതിയിൽ പറഞ്ഞു. കെവിനുമായുള്ള വിവാഹം അഭിമാനക്ഷതമുണ്ടാ്കുമെന്ന് തന്‍റെ വീട്ടുകാര്‍ കരുതി. കെവിന്‍ കൊല്ലപ്പെടാന്‍ കാരണം തന്‍റെ പിതാവും സഹോദരനുമാണെന്ന് നീനു തുറന്നു പറഞ്ഞു. 

താഴ്ന്ന ജാതിക്കാരായ കെവിന് നിനുവിനെ വിവാഹം കഴിച്ചു നൽകില്ലെന്നു പ്രതികൾ തട്ടിക്കൊണ്ടു പോകുന്ന വഴിയിൽ പറഞ്ഞതായി കെവിന്റെ ബന്ധു അനീഷും മൊഴി നൽകി. രണ്ടാം സാക്ഷി ലിജോയ്ക്ക് ഗൾഫിൽ നിന്നു സാനു ചാക്കോ അയച്ച വാട്സ്ആപ് സന്ദേശത്തിൽ താഴ്ന്ന ജാതിക്കാരനായ കെവിനു വിവാഹം കഴിച്ചു നൽകില്ലെന്നു പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ മുടക്കി വിമാനടിക്കറ്റ് എടുത്താണ് സാനു കേരളത്തിൽ എത്തിയത്. കെവിനും കുടുംബവും ദലിത് ക്രിസ്ത്രന്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന തഹസിൽദാരുടെ റിപ്പോർട്ടും നിര്‍ണായക തെളിവായി. സാമൂഹിക തിന്മയായ ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വരെ നല്‍കണമെന്ന് സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റിസ് 2011ല്‍ മറ്റൊരു കേസിന്‍റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരഭിമാനക്കൊലകേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നൽകിയാൽ 14 വർഷം കഴിയുമ്പോൾ ഇളവു നൽകാനും സാധിക്കില്ല. റെക്കോര്‍ഡ് വേഗത്തിലാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...