മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച് അമ്മ; സഹോദരനെക്കൊണ്ട് പീഡിപ്പിച്ചു; നടുക്കും ക്രൂരത

rape-19-08-19
SHARE

മകളെ നിർബന്ധപൂർവ്വം വേശ്യവൃത്തിക്ക് പ്രേരിപ്പിക്കുകയും സഹോദരനെക്കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയും ചെയ്ത അമ്മ അറസ്റ്റിൽ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. കൗമാരക്കാരിയായ മകളെയാണ് അമ്മ ക്രൂരതയ്ക്ക് ഇരയാക്കിയത്. അമ്മയ്ക്കൊപ്പം സഹോദരനെയും പെൺകുട്ടിയുടെ ഭർത്താവിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മ ഇരട്ടിപ്രായമുള്ള വ്യക്തിയുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മർദിക്കുകയും നിർബന്ധപൂർവ്വം ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 

ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മ വന്ന് പെൺകുട്ടിയെ പെൺവാണിഭസംഘത്തിന് വിറ്റു. അവർ പെൺകുട്ടിയെ 60 വയസുള്ള വ്യക്തിയുമായി ലൈഗിക ബന്ധത്തിന് നിർബന്ധിച്ചു. അനുസരിക്കാതെ വന്നപ്പോൾ അയാളെക്കൊണ്ട് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. 

സഹായത്തിനായി പെൺകുട്ടി സഹോദരനെ സമീപിച്ചപ്പോൾ അയാളും പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. കേസിൽ ഉൾപ്പെട്ടവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച 60 വയസുകാരനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...