പശുവിനെ കെട്ടാൻ പാടത്ത് പോയി; വീട്ടമ്മ കണ്ടത് ശരീര ഭാഗങ്ങൾ; രണ്ട് അറസ്റ്റ്

two-arrest-kottayam
SHARE

കോട്ടയം ചാലാകരി പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് മനുഷ്യ ശരീര ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ. മൃതദേഹം എംബാം ചെയ്തതിന്റെ അവശിഷ്ടങ്ങളാണ് വഴിയരികിൽ തള്ളിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് ഭാഗത്തെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് മടുക്കുംമൂട് ചിലമ്പത്തുശേരിൽ ക്രിസ്മോൻ ജോസഫ് (38) എന്നിവർ െപാലീസ് അറസ്റ്റ് ചെയ്തു. അവശിഷ്ടങ്ങൾ എത്തിച്ച ആംബുലൻസ്  പിടിച്ചെടുത്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാവിലെയാണ് ആർപ്പൂക്കര–സൂര്യാക്കവല–മണിയാപറമ്പ് റോഡിൽ ചാലാകരി പാടശേഖരത്തിലെ പുതുശേരിയിൽ ആളൊഴിഞ്ഞ ഭാഗത്ത് ആന്തരികാവയവങ്ങൾ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ നിന്നു മറവു ചെയ്യാനായി നൽകിയതാണ് ഇവ. ഇതിന്റെ ചെലവിലേക്ക് 15,000 രൂപ ഇവർക്കു നൽകിയിരുന്നു. എൺപത്തിനാലുകാരിയുടെ മൃതദേഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇതെന്നും 17നാണ് ഇതു തള്ളിയതെന്നും പൊലീസ് പറഞ്ഞു.ഇന്നലെ രാവിലെ പത്തോടെ പശുവിനെ കെട്ടാൻ പോയ വീട്ടമ്മയാണ് ഇവ കണ്ടത്.ഇതുവഴി വന്ന ആർപ്പൂക്കര പഞ്ചായത്തിന്റെ ജീപ്പ് തടഞ്ഞ് ഇവർ വിവരം പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് വിവരം അറിയിച്ചതിനെത്തുടർന്നു പൊലീസ് പരിശോധന നടത്തി.  ഫൊറൻസിക് അധികൃതരും സ്ഥലത്തെത്തി. നഗരത്തിലും പരിസരങ്ങളിലും ആശുപത്രികളിൽ എവിടെയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം എംബാം ചെയ്തുവെന്നതു  കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയതെന്നു  ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസ് പറഞ്ഞു.അഡിഷനൽ എസ്ഐ കെ.കെ.ജോസഫ്, എഎസ്ഐമാരായ കെ.പി.സജിമോൻ, എം.പി.സജി, തോമസ് ജോസഫ്, എ.കെ.അനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...