മുൻഭാര്യക്ക് പുതിയ ബന്ധം; മൂക്ക് ചെത്തി മുന്‍ ഭര്‍ത്താവിന്റെ പ്രതികാരം: കേസ്

murder-19-08-19
SHARE

മുൻഭാര്യയുടെ പുതിയ ബന്ധത്തിൽ അസൂയ മൂത്ത് വീട്ടിൽ കയറി മൂക്ക് അരിഞ്ഞ് മുൻഭർത്താവ്. ബറെയ്‌ലിയിലാണ് സംഭവം. മുൻഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പം ഇഷ്ട്ടപ്പെടാതിരുന്നതിനാലാണ് മുൻ ഭർത്താവിന്റെ പ്രതികാര നടപടി.

നാലു വർഷം മുൻപാണ് മുഹമ്മദ് സജാദ് വിവാഹിതനായത്. സജാദിന്റെ സംശയരോഗം മൂലം, ആറുമാസം മുൻപ് ഇവർ വിവാഹമോചിതരായി. നിയമനടപടികളെല്ലാം സമാധാപൂർവ്വം തന്നെ അവസാനിച്ചു. എന്നാൽ മുൻഭാര്യയെ സംശയപൂർവ്വം നിരീക്ഷിക്കുന്നത് ഇയാൾ തുടർന്നു. ഇരുവരും അയൽവാസികളായിരുന്നതിനാൽ സ്ഥിരമായി കാണാനുള്ള അവസരവും ഉണ്ടായിരുന്നു. 

ഭാര്യയോട് തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ സജാദ് പലതവണ അപേക്ഷിച്ചിരുന്നു. അവർ അതിന് തയാറായിരുന്നില്ല. ഏതാനും മാസങ്ങളായി മറ്റൊരാളുമായി മുൻഭാര്യ പ്രണയത്തിലാകുകയും ചെയ്തതോടെ സജാദിന്റെ പക ഇരട്ടിച്ചു. ഇവരുടെ ബന്ധം ഇല്ലാത്താക്കാനും വിവാഹം മുടക്കാനും വേണ്ടിയാണ് സജാദ് ഏതാനും സുഹൃത്തുകൾക്കൊപ്പം വീട്ടിൽ കയറി മൂക്ക് അരിഞ്ഞത്. 

യുവതി ശക്തമായി ചെറുത്ത് നിന്നതുകൊണ്ടാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. എന്തുതന്നെ വന്നാലും ഇനി സജാദിനൊപ്പമൊരു ജീവിതം പറ്റില്ലെന്ന നിലപാടിലാണ് യുവതി. സജാദിനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...