പാലക്കാട്ട് ഇരുനൂറു രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിൽ

palakkad-blackmoney-arrest
SHARE

പാലക്കാട്ട് ഇരുനൂറു രൂപയുടെ 229 കള്ളനോട്ടുകളുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം ചുനങ്ങാട് പുതുവീട്ടിൽ ഷമീർ ബാബുവാണ് പിടിയിലായത്. ഇൗവര്‍ഷം ജനുവരിയിലും ഒറ്റപ്പാലത്ത് കളളനോട്ട് പിടികൂടിയിരുന്നു.

നാല്‍പ്പത്തിഅയ്യായിരത്തി എണ്ണൂറു രൂപ മൂല്യമുളള ഇരുനൂറു രൂപയുടെ 229 കള്ളനോട്ടുകളാണ് ഷമീര്‍ ബാബുവില്‍ നിന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. കളളനോട്ടുകളുമായി കെഎസ്ആര്‌ടിസി ബസ ്സ്റ്റാന്‍‍ഡ‍ിന് സമീപം കാറിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എവിടെ നിന്നാണ് കൊണ്ടുവന്നത്, ആര്‍ക്കുവേണ്ടി എന്നതില്‍ അന്വേഷണം തുടരുകയാണ്. ഒറിജിനല്‍ പോലെ അതേ നിറവും അടയാളങ്ങളുമായി അതിവിദഗ്ധമായി അച്ചടിച്ച കളളനോട്ടുകളാണിത്. 

ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും അച്ചടിയുടെ ഉപകരണങ്ങളൊന്നും കണ്ടെത്താനായില്ല. തമിഴ്നാട്ടില്‍ അച്ചടിച്ചതാകാമെന്നാണ് സൂചന. പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിക്കെതിരെ കള്ളനോട്ട് കൈവശം വെച്ചതിനും , ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തിലേക്ക് കടത്തിയതിനും പൊലീസ് കേസെടുത്തു. ഇൗവര്‍ഷം ജനുവരിയില്‍ അഞ്ചുലക്ഷം രൂപയുെട കളളനോട്ടുകളുമായി നാലു പേര്‍ ഒറ്റപ്പാലത്ത് അറസ്റ്റിലായിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...