യുവതിയെ വീട്ടില്‍കയറി കൊടുവാൾ കൊണ്ടു വെട്ടി, യുവാവ് അറസ്റ്റിൽ

mukkam-crime
SHARE

കോഴിക്കോട്  മുക്കം മണാശേരിയില്‍ യുവതിയെ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. മണാശ്ശേരി ഫൈസലിന്റെ ഭാര്യ ഷീബയ്ക്കാണ് വെട്ടേറ്റത്. പ്രതി സുജിതിനെ പൊലീസ് അറസ്റ്റുചെയ്തു.

വൈകീട്ട് 4.45നാണ് സംഭവം,വീടിന്റെ മുന്‍വശത്ത് ഫോണില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്നു ഷീബ, പ്രതിയായ സുജിത് അമ്പാടി വീടിന്റെ പിറകുവശത്തൂടെ അകത്തുകയറി കൊടുവാള്‍കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് നേരെയാണ് വാളോങ്ങിയതെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ കൈയ്ക്കാണ് പരുക്കേറ്റത്. 

ശേഷം വീട്ടില്‍നിര്‍ത്തിയിട്ടിരുന്നു കാറിന്റെ ചില്ലും പ്രതിയെറിഞ്ഞ് തകര്‍ത്തു. ഒാടിരക്ഷപ്പെട്ട പ്രതിയെ മണാശേരിയില്‍െവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ഷീബയുടെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ ബൈക്ക് കാണാതായതിനെ തുടര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതിക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു. സാരമായി പരുക്കേറ്റ ഷീബയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

MORE IN Kuttapathram
SHOW MORE
Loading...
Loading...