ഇൻഡോറിൽ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

vision-lost
SHARE

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. പത്ത് ദിവസം മുമ്പാണ് ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയത് ഈ മാസം ഏഴിനാണ് സംഭവം. 

ദേശിയ അന്ധതാനിവാരണ പരിപാടിയുടെ ഭാഗമായി നേത്രരോഗ ക്യാംപ് സംഘടിപ്പിക്കുകയും ക്യാംപില്‍ പങ്കെടുത്തവരില്‍ തിമിരമുള്ളവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കുകയും ചെയ്തു. ക്യാംപ് കഴിഞ്ഞ് പിറ്റേന്ന് ഇന്‍ഡോറിലെ ഒരു ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് രോഗികളില്‍ ചിലര്‍ കാഴ്ച ശക്തി നഷ്ടമായതായി പറഞ്ഞത്. പതിനാലുപേരെ ശസ്ത്രക്രിയ നടത്തിയതില്‍ 11 പേര്‍ക്കും കാഴ്ച നഷ്ടമായി. 

വിവരമറിഞ്ഞ് വിദഗ്ധ ഡോക്ടര്‍മാരെ എത്തിച്ച് പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. ശസ്ത്രക്രിയയ്ക്ക് ഇടയിലുണ്ടായ അണുബാധയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്താല്‍. എന്നാല്‍ ഇക്കാര്യം ആശുപത്രി നിഷേധിച്ചു. പതുക്കെ കാഴ്ച ശക്തി തിരികെ കിട്ടിയേക്കുമെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിശദീകരണം. 

ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കാഴ്ച നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ബന്ധുക്കള്‍ തള്ളി. എത്ര പണം തന്നാലും കാഴ്ചയ്ക്ക് പകരമാവില്ലെന്ന് ബന്ധുക്കള്‍ പറ‍ഞ്ഞു.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാവുമെന്നും രോഗികള്‍ക്ക് വേണ്ട സഹായമൊരുക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലാണ്

MORE IN Kuttapathram
SHOW MORE
Loading...
Loading...