മരുന്നിന് 30 രൂപ ചോദിച്ചു; മുത്തലാഖ് ചൊല്ലി; വീട്ടിൽ നിന്ന് ഇറക്കിവിട്ടു

talaq-1
SHARE

മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നിട്ടും നിസാര കാര്യങ്ങള്‍ക്ക് തലാഖ് ചൊല്ലുന്നതില്‍ കുറവില്ല. ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത് മുപ്പത് രൂപ മരുന്നിനായി ചോദിച്ചതിനാണ്.  

ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. അസുഖം ബാധിച്ച യുവതി മരുന്ന് വാങ്ങുന്നതിനായി ഭര്‍ത്താവിനോട് 30 രൂപ ആവശ്യപ്പെട്ടതാണ് വലിയ വഴക്കിലേക്കും തുടര്‍ന്നുള്ള തലാഖ് ചൊല്ലലിലേക്കും നയിച്ചതെന്നാണ് യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃ വീട്ടില്‍നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തു. 

മൂന്ന് വര്‍ഷം മുന്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ ക്രൂരതയ്ക്ക് ഭര്‍തൃവീട്ടുകാരും കൂട്ടുനിന്നുവെന്ന് യുവതി പറയുന്നു. മാത്രമല്ല തന്‍റെ രണ്ട് കുട്ടികളെയും തന്നില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേ,ണം നടത്തി ഉചിതമായ നടപടിയെടുക്കുമെനന്ും ഹാപൂര്‍ ഡിഎസ്പി രാജേഷ് സിങ് വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...