സ്വത്ത് തർക്കം; സഹോദരിയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

chenni-murder-1
SHARE

ചെന്നൈയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൂടപിറപ്പിനെ  യുവാവ് തല്ലിക്കൊന്നു.പുഴല്‍ കൊളത്തൂര്‍ ലക്ഷ്മിപുരത്താണ് സ്വത്തുതര്‍ക്കം കൊലപാതകത്തിലെത്തിയത്.

ചെന്നൈ കൊളത്തൂര്‍  ലക്ഷ്മിപുരത്തെ കടപ്പ റോഡിലെ മല്ലികയെന്ന അമ്പത്തിരണ്ടുകാരിക്കാണ് ദാരുണായ അന്ത്യമുണ്ടായത്. കൊലപാതകത്തെ കുറിച്ചു പൊലിസ് പറയുന്നത് ഇപ്രകാരമാണ്. പതിനെഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച മല്ലിക മകളുടെ കൂടെ  തിരുവെള്ളൂര്‍ വേപ്പാംപെട്ടിലാണ് താമസം. ഒരുമകന്‍ കടപ്പ റോഡിലും കഴിയുന്നു.ഇവര്‍ക്കു നാലുവീടുകളും ഇവിടെയുണ്ട്. ഇതില്‍ ചിലത് സഹോദരന്‍ നന്ദകുമാര്‍ മല്ലികയറിയാതെ വിറ്റിരുന്നു. ഇതുസംബന്ധിച്ച് ഇവര്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. 

കഴിഞ്ഞ ദിവസം മകനെ കാണുന്നതിനായി എത്തിയതായിരുന്നു മല്ലിക. ഇതിനിടയ്ക്ക് സഹോദരനുമായി വീണ്ടും വഴക്കായി.മദ്യലഹരിയിലായിരുന്ന നന്ദകുമാര്‍ മണ്‍വെട്ടിയെടുത്തു മല്ലികയുടെ തലയില്‍ അടിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍  സ്ഥലത്ത് എത്തിയ  എം ത്രി പൊലീസ്  മല്ലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ നന്ദകുമാറിനെ പിന്നീട് പൊലീസ് അറസ്്റ്റുചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...