ഗർഭിണിയായ 19കാരിയെ കൂട്ടബലാൽസംഗം ചെയ്തു; മനംനൊന്ത് കാമുകൻ ആത്മഹത്യ ചെയ്തു

gang-rape-13
SHARE

രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ ആറംഗസംഘം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ഗര്‍ഭിണിയായ ദലിത് യുവതിയെയാണ് ക്രൂരമായി ബലാല്‍സംഗം ചെയ്ത് വഴിയില്‍ തളളിയത്. സംഭവത്തില്‍ മനംനൊന്ത് യുവതിയുടെ കാമുകന്‍ ആത്്മഹത്യ ചെയ്തു.  

കഴിഞ്ഞമാസം നടന്ന സംഭവം യുവാവിന്റെ മരണത്തിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് പുറത്തുവന്നത്. ജൂലായ് 13ന് 19 കാരിയായ പെണ്‍കുട്ടിയും കാമുകനും രാത്രി പത്ത്മണിയോടെ ബന്‍സ്വാരടൗണില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു ആറംഗസംഘം ഇരുവരെയും ആക്രമിച്ചത്. കാമുകനെ ക്രൂരമായി ആക്രമിച്ചശേഷം പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ ബസ് സ്റ്റാന്‍ഡില്‍വെച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ക്രൂരകൃത്യത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചു. സംഭവശേഷം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതിലുളള വിഷമത്തിലാണ് കാമുകന്‍ ജീവനൊടുക്കിയത് . 

എന്നാല്‍ വിവാഹിതയല്ലാത്ത പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. യുവാവിന്റെ മരണത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്. പ്രതികളില്‍ നിന്ന് മരിച്ച യുവാവിന്റെ യുവാവിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തുകയും. പെണ്‍കുട്ടിയുമായി  യുവാവമായുളള ബന്ധം പൊലീസ് കണ്ടെത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. ഇതേതുടര്‍‌ന്നാണ് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ്ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

MORE IN Kuttapathram
SHOW MORE
Loading...
Loading...