ലഹരിക്ക് പുതുവഴി: 15 വിദ്യാര്‍ഥികള്‍ക്കും ജാമ്യം

erumeli-drug-bail
SHARE

കോട്ടയം എരുമേലിയില്‍  ലഹരിക്ക് പുതുവഴി തേടിയ കേസില്‍ അറസ്റ്റിലായ പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും ജാമ്യം നല്‍കി പൊലീസ് വിട്ടയച്ചു. പെട്രോളിയം  ജെല്ലി, ഡീസലും ആയി കലർത്തി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കൗമാരക്കാരെ അറ‍സ്റ്റുചെയ്തത്.

പെട്രോളിയം ജെല്ലിയും ഡീസലും കലർത്തുമ്പോൾ പുക ഉയരും. ഇതു ശ്വസിക്കുന്നവർ ലഹരി ഉപയോഗിച്ച അവസ്ഥയിലേക്കു വീഴും.  പ്ലൈവുഡ് അടക്കമുള്ളവ ഒട്ടിക്കുന്നതിനു ഉപയോഗിക്കുന്ന ജെല്ലി ആണു ഡീസലുമായി കലർത്താൻ ഇവർ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.    

വിഡിയോയിൽ നിന്നു സ്ഥലം മനസ്സിലായതോടെ പൊലീസ് ചെറുവള്ളി എസ്റ്റേറ്റിലെ ഭൂതത്താൻകുഴി ഭാഗങ്ങളിൽ അന്വേഷണം നടത്തുകയായിരുന്നു. സംഘത്തിലെ ചിലരെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പതിനഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തത്. . വിദ്യാർഥികൾക്കു ബോധവൽക്കരണം നടത്താനാണു പൊലീസ് തീരുമാനിച്ചിരിക്കുന്നത്. . ഈ ലഹരി എങ്ങനെ പഠിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട് .    ശ്വാസകോശ കാൻസർ അടക്കമുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം ഈ ലഹരി ഉപയോഗം എന്നാണു പൊലീസിനു ലഭിച്ച വിദഗ്ധോപദേശം.

MORE IN Kuttapathram
SHOW MORE
Loading...
Loading...