നിലമ്പൂരിൽ മൃഗവേട്ടയ്ക്കു പോയ മൂന്നംഗസംഘം പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു

hunters-arrest
SHARE

മലപ്പുറം നിലമ്പൂർ മുണ്ടേരി വനത്തിൽ മൃഗവേട്ടയ്ക്കു പോയ മൂന്നംഗസംഘം പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം ആയുധങ്ങള്‍ സഹിതമാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുളള വനപാലകരാണ് നായാട്ടു സംഘത്തെ വലയിലാക്കിയത്. മുണ്ടേരി വനത്തിനുള്ളിലെ  എറണാംകുളം സ്വദേശിയുടെ തോട്ടത്തിലെ ജോലിക്കാരായ മുരുകന്‍, ശ്രീനിവാസന്‍, വെളളന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ ഒാടി രക്ഷപ്പെട്ടു. ഇയാള്‍ മുണ്ടേരി സ്വദേശിയാണന്നാണ് വിവരം. 

രക്ഷപ്പൊടാനുള്ള ശ്രമത്തിനിടയിൽ ഉപേക്ഷിച്ച ലൈസൻസില്ലാത്ത തോക്കും തിരകളും കത്തിയും മറ്റു സാധനങ്ങളും കണ്ടെടുത്തു. മൂന്നു പ്രതികളേയും  മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...