തർക്കത്തിനിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ചു; അറസ്റ്റിൽ

gun-shoot
SHARE

യുവാക്കളുമായുണ്ടായ തർക്കത്തിൽ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്ത് പരിഭ്രാന്തി പടർത്തിയ കേസിലെ പ്രതി പിടിയിൽ. മഞ്ചേരി പുൽപ്പറ്റ സ്വദേശി ഷംസുദീനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം കാളികാവിലാണ് സംഭവം 

മഞ്ചേരി പുൽപ്പറ്റ സ്വദേശി ഒറ്റകണ്ടത്തിൽ പുത്തൻപീടികക്കൽ ഷംസുദ്ദീൻ വല്ലാഞ്ചിറപ്പടിയിൽ വച്ചാണ് ബൈക്ക് റോഡിൽ നിർത്തിയതുമായി ബന്ധപ്പെട്ട് യുവാക്കളുമായി തർക്കിച്ചത് . മദ്യ ലഹരിയിലായിരുന്ന ഷംസുദ്ദീൻ അരയിൽ കരുതിയിരുന്ന തോക്കേടുത്ത് ആകാശത്തേക്ക് വെടിയുതിർത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി .സംഭവമറിഞ്ഞ പൊലീസ് ഇയാൾക്കെതിരെ ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് കേസെടുത്തു. നാലുമണിയോടെ കാളികാവിൽ വച്ചാണ് പ്രതിയേ പിടികൂടിയത്. കഞ്ചാവ് ഉൾപ്പടെയുള്ള മദ്യ മാഫിയാ സംഘത്തിൽ പെട്ടയാളാണ് പ്രതി എന്ന് പോലീസ് പറഞ്ഞു.പ്രതിയിൽ നിന്നും പിടികൂടിയതോക്ക് ലാബ് പരിശോധനക്കയച്ചു.പ്രതിയെ മഞ്ചേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...