ഭാര്യയെ വെട്ടി, ഭർത്താവ് പുഴയില്‍ ചാടി; നടുക്കം

chalakudi-murder-attempt
SHARE

ചാലക്കുടിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി. ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ഭാര്യ അപകടനില തരണം ചെയ്തു. തൃശൂര്‍ അന്നനാട് സ്വദേശി പടയാട്ടില്‍ ജോണസനാണ് ഭാര്യയെ വെട്ടിയ ശേഷം പുഴയില്‍ ചാടിയത്. തലയിലും കഴുത്തിലും മുഖത്തും വെട്ടേറ്റ ഭാര്യ സീമയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ വിദേശത്ത് നഴ്സായിരുന്നു സീമ. ജോലി അവസാനിപ്പിച്ച് നാട്ടില്‍ പുതിയ വീടുവച്ച് താമസിച്ചു വരുന്നതിനിടെയാണ് അക്രമം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാട്ടി ഭാര്യ നേരത്തെ കൊരട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് വീട്ടില്‍ കയറുന്നത് കോടതി വിലക്കിയിരുന്നു. ഇതിനിടെയാണ്, വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ചത്. ജോണ്‍സന്‍ പുഴയിലേക്ക് ചാടുന്നത് നാട്ടുകാര്‍ കണ്ടു. പിന്നാലെ, പുഴയിലേക്ക് ചാടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് കസ്റ്റിഡിയിലെടുത്തു. വധശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസെടുത്തു.  

MORE IN Kuttapathram
SHOW MORE
Loading...
Loading...