പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛൻ; മൊഴിയെടുത്ത പൊലീസിന് ബോധംപോയി

gang-rape5
SHARE

ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിൽ. സമാനതകളില്ലാത്ത പീഡനമനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സിവിൽ പൊലീസ് ഓഫിസർ ബോധരഹിതയായി വീണു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനു പങ്കുണ്ടോ എന്നു പൊലീസ് അന്വേഷണം.

വള്ളികുന്നത്ത് ഭാര്യയും രണ്ടു മക്കളുമുള്ള ഇയാൾ 6 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുന്നത്. പെൺകുട്ടിക്ക് 9 വയസ്സുള്ളപ്പോൾ മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ മാതാവും രണ്ടാനച്ഛനും ചേർന്ന് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥാപനത്തിൽ പാർപ്പിച്ചു പഠിപ്പിക്കുകയായിരുന്നു.

ആഴ്ചയിൽ രണ്ടു ദിവസം പെൺകുട്ടിയെ രണ്ടാനച്ഛൻ ഇവിടെ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എതിർത്തപ്പോൾ മാതാവിനെയും പെൺകുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഒന്നര വർഷം മുൻപ് പെൺകുട്ടി ഗർഭിണിയായി. ഗുളിക നൽകി ഗർഭഛിദ്രം നടത്തുകയായിരുന്നു. പീഡനം തുടർന്നപ്പോൾ പെൺകുട്ടി വീട്ടിലേക്കു പോകാൻ വിസമ്മതിച്ചു.

ഇതെക്കുറിച്ച് സ്ഥാപന അധികൃതർ നടത്തിയ അന്വേഷണത്തിൽ പീഡനത്തെപ്പറ്റി സൂചന ലഭിച്ചു. തുടർന്ന്  ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.  ചൈൽഡ് ലൈൻ പ്രവർത്തകർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്ത ശേഷം ഓച്ചിറ പൊലീസിനു കൈമാറുകയായിരുന്നു. ഓച്ചിറ സിഐ ആർ.പ്രകാശും എസ്ഐ അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...