വയോധിക വീട്ടുമുറ്റത്ത് മരിച്ചനിലയിൽ; മാംസം പറിച്ചെടുത്ത നിലയിൽ; നായയെന്ന് സംശയം

Lady-death
SHARE

ആലപ്പുഴ തുമ്പോളിയില്‍ വൃദ്ധയെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി. തയ്യില്‍വീട്ടില്‍ മറിയാമ്മയാണ് രക്തംവാര്‍ന്ന് മരിച്ചത്.  പൊലീസ് അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ പത്രം ഇടാനെത്തിയ ആളാണ് എഴുപത്തി ഒന്‍പതുകാരിയായ മറിയാമ്മയെ കാര്‍പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടത്. തലയ്ക്ക് ചുറ്റും രക്തം തളംകെട്ടി നില്‍പ്പുണ്ടായിരുന്നു. ഒരുകാലിലെയും നെറ്റിയിലെയും മാംസം പറിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് മരിച്ച മറിയാമ്മ സഹായത്തിനുണ്ടായിരുന്ന സ്ത്രീക്കൊപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. മക്കളില്ല. കഴിഞ്ഞ കുറച്ചുദിവസമായി തനിച്ചുമായിരുന്നു

മൃതദേഹം കണ്ടെത്തുമ്പോള്‍ കയ്യില്‍ താക്കോല്‍ കൂട്ടമുണ്ടായിരുന്നു. ഗേറ്റ് തുറക്കാന്‍ പേകവെ തലയടിച്ചുവീണുവെന്നാണ് പൊലീസ് നിഗമനം. തെരുവുനായക്കളുടെ കടിയേറ്റാവാം ശരീരത്തില്‍നിന്ന് മാംസം നഷ്ടമായതെന്നും കരുതുന്നു. വീട്ടില്‍ മോഷണശ്രമത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ല. ഫോറന്‍സിങ് വിദഗ്ദരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി

MORE IN Kuttapathram
SHOW MORE
Loading...
Loading...