ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി; ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി

thrissur-ganja-2
SHARE

തൃശൂര്‍ അകലാട് ഗുഡ്സ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്. പൊലീസ് പിന്‍തുടര്‍ന്നതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. 

ഗുഡ്സ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതായി വടക്കേക്കാട് എസ്.ഐ.: കെ. അബ്ദുല്‍ഹക്കിമിന് വിവരം ലഭിച്ചിരുന്നു. അകലാട് പെട്രോള്‍ പമ്പിനു സമീപത്തുവച്ച് പൊലീസ് പരിശോധന തുടര്‍ന്നു. ഇതിനിടെ, ഇതുവഴി വന്ന ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി. വണ്ടി പരിശോധിച്ചപ്പോള്‍ ആറു കിലോ കഞ്ചാവ്. അകലാട് സ്വദേശി അനീറായിരുന്നു വണ്ടി ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

അനീറിനെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ കഞ്ചാവു വില്‍പന നടത്തി കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഓട്ടോ. സ്ത്രീയുടെ ബന്ധുവാണ് ഡ്രൈവര്‍ അനീര്‍. മുങ്ങിയ ഓട്ടോ ഡ്രൈവറെ കുടുക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...