തോക്ക് ചൂണ്ടി ജ്വല്ലറിക്കവര്‍ച്ച; പ്രതികളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം വഴിമുട്ടി

kozhikode-robbery-2
SHARE

കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിക്കവര്‍ച്ച നടത്തിയവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം വഴിമുട്ടി. രക്ഷപ്പെട്ട രണ്ടുപേരും കോയമ്പത്തൂരിലുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും നിലവില്‍ എവിടെയുണ്ടെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സൈബര്‍ സെല്‍ നിരീക്ഷണമൊഴികെ ഇവരെ പിന്തുടരാനുള്ള തീരുമാനവും മാറ്റി. നാട്ടുകാര്‍ പിടികൂടിയ ബംഗ്ലദേശുകാരന്‍ കൂടുതലൊന്നും പറയാന്‍ തയാറാകുന്നില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...