മോഷണ ശ്രമത്തിനിടെ രണ്ടു സ്ത്രീകള്‍ പിടിയിൽ

lady-theft1
SHARE

മോഷണ ശ്രമത്തിനിടെ കൊല്ലം പുനലൂരില്‍ രണ്ടു സ്ത്രീകള്‍  പിടിയില്‍. വീട്ടമ്മയുടെ ബാഗില്‍ നിന്നു പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസില്‍ നിന്നു യാത്രാക്കാരാണ് തമിഴ്നാടു ദിണ്ടിഗല്‍ സ്വദേശിനികളെ പിടികൂടിയത്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് മോഷണ ശ്രമത്തിനിടെ പുനലൂരില്‍ നിന്നു അയല്‍സംസ്ഥാനക്കാരികളായ സ്ത്രീകള്‍ പിടിയിലാകുന്നത്. 

ദിണ്ടിഗലില്‍  നിന്നുള്ള  പദ്മിനിയും മഞ്ജുവും. ബസുകളില്‍ സഞ്ചരിച്ച്  മോഷണം നടത്തുന്നത് പതിവാണ്. പുനലൂര്‍ അഞ്ചല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസില്‍ നിന്നു മോഷണശ്രമത്തിനിടെ ഇരുവരെയും നാട്ടുകാര്‍ പടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച്ച മുന്‍പും സമാനമായ രീതിയില്‍ തിരുനെല്‍വേലി സ്വദേശിനികളായ രണ്ടു പേരെ പിടികൂടിയിരുന്നു. 

മാലമോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അണ്ണാനഗറില്‍ നിന്നുള്ള ഇസക്കിയും രാജേശ്വരിയും പിടിയിലായത്. അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ മോഷണ സംഘം തമ്പടിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറ‍ഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...