ഭൂമി കൈക്കലാക്കാൻ ശ്രമം; കുടുംബത്തെ ഹോട്ടലുടമ ഉപദ്രവിക്കുന്നതായി പരാതി

hotel
SHARE

ദേശീയപാതയോരത്തു താമസിക്കുന്ന കുടുംബത്തിന്റെ ഭൂമി കൈക്കലാക്കാന്‍ തൊട്ടടുത്ത ഹോട്ടല്‍ ഉടമ മുന്‍ അധ്യാപികയേയും കുടുംബത്തേയും പതിവായി ഉപദ്രവിക്കുന്നതായി പരാതി. മലപ്പുറം ചേലേമ്പ്ര സ്പിന്നിങ് മില്ലിലാണ് സംഭവം. 

ദേശീയപാത വീതി കൂട്ടി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പ്രസന്ന ടീച്ചറുടെ വീട് പ്രധാനപാതയുടെ അരികത്താവും. റോഡുനിര്‍മാണത്തിന്റെ ഭാഗമായി നഷ്ടമാവുന്ന ഹോട്ടലിന്റെ മുറ്റത്തിന് പകരമായി ഈ 11 സെന്റു കൂടി കൈക്കലാക്കുന്നതിന് വേണ്ടി കുടുംബത്തെ നിരന്തരം ഉപദ്രവിക്കുന്നുവെന്നാണ് പരാതി. ഹോട്ടലിലെ മാലിന്യം ഒഴുക്കി വിടാന്‍ ടാങ്കുണ്ടെങ്കിലും രാത്രിയായാല്‍ അയല്‍പക്കത്തെ മുറ്റത്തേക്ക് മലിനജലം ഒഴുക്കുക പതിവാണ്. ഇടക്കിടെ ശുചിമുറി മാലിന്യം വീട്ടുമുറ്റത്തേക്കും വഴിയിലേക്കും ഒഴുക്കുന്നതോടെ ദുര്‍ഗന്ധംമൂലം വീടുപേക്ഷിച്ച് പോവേണ്ട ഗതികേടിലാണ് കുടുംബം.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടലിന്റെ നാലാംനിലയുടെ നിര്‍മാണം എല്‍.എസ്.ജി.ഡി. ട്രൈബ്യൂണല്‍ തടഞ്ഞെങ്കിലും ഉടമ തടസമില്ലാതെ പണി പൂര്‍ത്തിയാക്കി വാടകക്ക് നല്‍കുന്നുണ്ട്. അഗ്നിശമന സേന പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടും ചേലേമ്പ്ര ഗ്രാമപഞ്ചായത്തു സെക്രട്ടറി മൗനാനുവാദം നല്‍കിയെന്നാണ് ആക്ഷേപം. പതിറ്റാണ്ടുകളുടെ അധ്വാനഫലമായുണ്ടാക്കിയ വീടും ഭൂമിയും ഉപേക്ഷിച്ചു പോവുന്നത് കുടുംബത്തിന് ആലോചിക്കാന്‍ പോലുമാവില്ല. സമാനമായ മാലിന്യം പ്രശ്നംകൊണ്ട് പൊറുതി മുട്ടിയ ഒട്ടേറെ കുടുംബങ്ങള്‍ വേറേയും പരിസരത്തുത്തുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...